xxxx
മാലിന്യമാണ് പ്രശ്നം

കൊട്ടാരക്കര: തെരുവു നായ്ക്കളുടെ ഭീഷണി വ‌ർദ്ധിമ്പോഴും ഇവറ്റകളെ നിയന്ത്രിക്കാനുള്ള നടപടികൾ എങ്ങുമെത്തുന്നില്ല. താലൂക്കിന്റെ മിക്ക പ്രദേശങ്ങളിലും തെരുവു നായ്ക്കൾ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന തെരുവു നായ്ക്കളെ ടൗണിൽ നിന്ന് അകറ്റാൻ വന്ധ്യം കരണം ഉൾപ്പെടെയുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്ന് സാമൂഹ്യ ക്ഷേമ വകുപ്പും സന്നദ്ധ സംഘടനകളും നിരന്തരം ആവശ്യപ്പെടുന്നു. പക്ഷെ നടപടികൾ ഫലപ്രദമാകുന്നില്ല.

പതിവായി ആക്രമണങ്ങൾ

മാർക്കറ്റിലും പരിസര പ്രദേശങ്ങളിലും തെരുവു നായ്ക്കൾ കൂട്ടമായി നടക്കുന്നു.

ടൗണിലെ സ്കൂൾ പരിസരങ്ങൾ , ഹോട്ടൽ പരിസരങ്ങൾ, താലൂക്കാശുപത്രി പരിസരം എന്നുവേണ്ട മിക്ക ഭാഗത്തും തെരുവു നായക്കൂട്ടങ്ങളെ കാണാം. കുട്ടികൾക്കും മറ്റു കാൽ നട യാത്രക്കാർക്കും തനിയെ നടന്നു പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്.നിത്യേന പത്തും പതിനഞ്ചും പേർ തെരുവു നായയുടെ കടിയേറ്റ് ചികിത്സ തേടി താലൂക്കാശുപത്രിയിൽ എത്താറുണ്ട്. സ്വകാര്യ ആശുപത്രികളിൽ ഇതിലധികം പേർ എത്തുന്നു എന്നാണ് കണക്ക്.

മാലിന്യമാണ് പ്രശ്നം

ടൗണിലുള്ള മുൻസിപ്പൽ ഗ്രൗണ്ടിൽ തെരുവു നായകൾ കൂട്ടമായി കാണപ്പെടുന്നുണ്ട്. പൊലീസ് സ്റ്റേഷൻ പരിസരവും കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ പരിസപ്രദേങ്ങളും തെരുവു നായ്ക്കളുടെ ഭീഷണിയിലാണ്. പടിഞ്ഞാറ്റിൻകര, ഉഗ്രൻകുന്ന് പ്രദേശം, റെയിൽവേ ഓവർ ബ്രിഡ്ജ് പ്രദേശം എന്നിവിടങ്ങളിലും തെരുവു നായ്ക്കൾ താവളമാക്കിയിരിക്കുകയാണ്. ടൗണിലെ ഫൗൾട്രി ഫാമിലെയും ഹോട്ടലുകളിലെയും മാലിന്യവും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിയുന്ന പ്രദേശങ്ങളിലാണ് തെരുവു നായ്ക്കൾ കൂടുതലായി കാണാറുള്ളത്.

തെരുവ് നായ്ക്കളെ ടൗണുകളിൽ നിന്ന് അകറ്റുന്നതിനും വന്ധ്യം കരണം നടത്തുന്നതിനും ത്രിതല പഞ്ചായത്ത് തലത്തിൽ പല പദ്ധതികൾ ഉണ്ടെങ്കിലും ഉദ്ദേശിച്ചത്ര വിജയിക്കുന്നില്ല.

നാട്ടുകാർ