കൊട്ടാരക്കര: സമൂഹത്തിലെ ദുർബല ജനവിഭാഗങ്ങൾക്ക് ലഭിക്കേണ്ട ക്ഷേമ പെൻഷൻ അനധികൃതമായി തട്ടിയെടുത്ത സർക്കാർ ജീവനക്കാരുടെ പെരുവിവരങ്ങൾ വെളിപ്പെടുത്തണമെന്നും അവരെ ഉടൻ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നും കേരള കോൺഗ്രസ് (ബി) കൊട്ടാരക്കര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അനർഹരെ പെൻഷൻ പദ്ധതിയിൽ തിരുകി കയറ്റിയ ജന പ്രതിനിധികളെ അയോഗ്യരാക്കി പ്രോസിക്യൂട്ട് ചെയ്യണമന്നും യോഗം ആവശ്യപ്പെട്ടു. കൊട്ടാരക്കരയിൽ ചേർന്ന യോഗം പാർട്ടി ജില്ലാ പ്രസിഡന്റ് എ.ഷാജു ഉദ്ഘാടനം ചെയ്തു. കൃഷ്ണൻകുട്ടി നായർ അദ്ധ്യക്ഷനായി. കെ.പ്രഭാകരൻ നായർ, തൃക്കണ്ണമംഗൽ ജോയിക്കുട്ടി, നീലേശ്വരം ഗോപാലകൃഷ്ണൻ, പെരുങ്കുളം സുരേഷ്, സബാഷ്ഖാൻ, പ്ളാമൂട് ഷാ, പുരുഷോത്തമൻ ഉണ്ണിത്താൻ, രതീഷ്, തുളസീധരൻപിള്ള, മിനി റെജി, വനജ രാജീവ് എന്നിവർ സംസാരിച്ചു