പാരിപ്പള്ളി: പാരിപ്പള്ളി ഗവ. മെഡി. ആശുപത്രിയിലേക്ക് ഉദ്യോഗസ്ഥർ ജനങ്ങളോട് മോശമാായാണ് പെരുമാറുന്നതെന്ന് ആരോപിച്ച് സി.പി.ഐ കല്ലുവാതുക്കൽ പഞ്ചായത്ത് സെന്ററിന്റെ നേതൃത്വത്തിൽ നാളെ രാവിലെ 11 ന് മെഡിക്കൽ കോളജിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് കൺവീനർ എസ്. അനിൽകുമാർ അറിയിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. സാം കെ.ഡാനിയൽ ഉദ്ഘാടനം ചെയ്യും. സി.പി.ഐ പരവൂർ മണ്ഡലം സെക്രട്ടറി ശ്രീകുമാർ, പാരിപ്പള്ളി നേതാക്കളായ എസ്. ബിന്ദു, എൻ. മനോഷ് കുമാർ, അഡ്വ. ജി. രാജേഷ്, എൻ. ദേവദാസ്, എസ്. സന്തോഷ് കുമാർ, ബിജു ജോൺ, ചന്ദ്രിക, സിന്ധു അനി, നോബൽ ബാബു എന്നിവർ നേതൃത്വം നൽകും.