 
ചോഴിയക്കോട് : കല്ലുകുഴി ഭാഗത്തുള്ള ഇട റോഡിൽ വെള്ളക്കെട്ട്. പ്രദേശവാസികൾ ദുരിതത്തിൽ. സ്കൂൾ കുട്ടികൾ അടക്കം ഈ മാലിന്യം നിറഞ്ഞ വെള്ളത്തിലിറങ്ങി വേണം പ്രധാന റോഡിൽ എത്താൻ. കുട്ടികൾക്ക് വളംകടി, എലിപ്പനി പോലുള്ള രോഗങ്ങൾ വരാൻ സാദ്ധ്യതയേറെയാണ്. കുളത്തുപ്പുഴ ഗ്രാമ പഞ്ചായത്ത് അധികൃതരെ പരാതി അറിയിച്ചിട്ടും യാതൊരു നടപടിയും ഇല്ല. നാട്ടുകാർ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഉപരോധം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.