 
ചവറ : മടപ്പള്ളി എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ സമീപപ്രദേശങ്ങളിലെ പ്രദേശവാസികളായിട്ടുള്ള കുട്ടികൾക്കും മുതിർന്നവർക്കും പുരാണ ഇതിഹാസങ്ങളിലുള്ള അറിവ് വളർത്തുന്നതിനും ഗീതാ പഠനം ഉൾപ്പെടെ മറ്റ് ഗ്രന്ഥങ്ങളെ കുറിച്ച് പഠനം നൽകുന്നതിനും വേണ്ടി മടപ്പള്ളി എൻ.എസ്.എസ് മന്ദിരത്തിൽ ആത്മീയ പഠന കേന്ദ്രം ആരംഭിച്ചു. കരയോഗം പ്രസിഡന്റ് ചവറ ഹരീഷ് കുമാർ അദ്ധ്യക്ഷനായി. സമ്മേളനം സ്വാമി കൃഷ്ണമയാനന്ദ തീർത്ത പാദർ ( പന്മന ആശ്രമം) ഉദ്ഘാടനം നിർവഹിച്ചു. പന്മന ആശ്രമ സെക്രട്ടറി എ.ആർ.ഗിരീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. വട്ടത്തറ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അനിൽകുമാർ, അരവിന്ദാക്ഷൻ പിള്ള, ലതിക, രാജൻ പിള്ള, ഗുരുപ്രസാദ്, രാധിക,രമ്യ തുടങ്ങിയവർ സംസാരിച്ചു. ഗോപാലകൃഷ്ണപിള്ള സ്വാഗതവും ബാബു പിള്ള നന്ദിയും പറഞ്ഞു.
കളത്തിൽ രാജൻ പിള്ള, കോഴിപടിക്കൽ ഉണ്ണി തുടങ്ങിയവർ ക്ലാസിന് നേതൃത്വം നൽകി.