nnn
അഞ്ചൽ ടൗൺ ലയൺസ് ക്ലബ്ബ് വാർഷികവും സേവന പദ്ധതികളുടെ ഉദ്ഘാടനവും ഡിസ്ട്രിക്ട് വൈസ് ഗവർണർ ജെയിൻ സി ജോബ് നിർവ്വഹിക്കുന്നു. ക്ലബ്ബ് പ്രസിഡന്റ് എം നിർമ്മലൻ, വി.എൻ. ഗുരുദാസ് ,കെ.യശോധരൻ, അനീഷ് കെ അയിലറ , ഷിബു തുടങ്ങിയവർ സമീപം

അഞ്ചൽ: അഞ്ചൽ ടൗൺ ലയൺസ് ക്ലബ് വാർഷികവും പുതിയ സേവന പദ്ധതികളുടെ ഉദ്ഘാടനവും ലയൺസ് ഡിസ്ട്രിക്ട് വൈസ് ഗവർണ‌ർ ജെയിൻ സി.ജോബ് നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് എം.നിർമ്മലൻ അദ്ധ്യക്ഷനായി. രണ്ടാം വൈസ് ഡിസ്ട്രിക്ട് ഗവർണർ വി.അനിൽകുമാർ, ഡിസ്ട്രിക്ട് സെക്രട്ടറിമാരായ വി.എൻ.ഗുരുദാസ്, എൽ.ആർ. ജയരാജ്, റീജിയൻ ചെയർമാൻ ഡോ.രഞ്ജു ജോസഫ്, സോൺ ചെയർമാൻ ടോണി മാത്യു ജോൺ, ക്ലബ്ബ് സെക്രട്ടറി ഷിബു, ട്രഷറർ തമ്പി എന്നിവർ സംസാരിച്ചു, മറ്റ് ഭാരവാഹികളായ കെ. യശോധരൻ, അനീഷ് കെ.അയിലറ, രാജേന്ദ്രൻ പിള്ള, കെ. ശ്രീധരൻ, കെ. ദേവേന്ദ്രൻ, മുൻ പ്രസിഡന്റ് കെ.എസ്. ജയറാം, പി. അരവിന്ദൻ തുടങ്ങിയവർ

പങ്കെടുത്തു.