കരുനാഗപ്പള്ളി: വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കരുനാഗപ്പള്ളി ഉപജില്ല സർഗ്ഗോത്സവം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതകുമാരി അദ്ധ്യക്ഷയായി. കരുനാഗപ്പള്ളി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ആർ.അജയകുമാർ മുഖ്യാതിഥിയായി. യോഗത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർ സ്നേഹ ലത, എസ്.എം.സി ചെയർമാൻ കെ.എസ് പുരം സുധീർ എന്നിവർ സംസാരിച്ചു. ഉപജില്ലയിലെ 75 സ്കൂളുകളെ പ്രതിനിധീകരിച്ച് 500 ഓളം കുട്ടികൾ പങ്കെടുത്തു. ചടങ്ങിൽ വിദ്യാരംഗം ഉപജില്ല കൺവീനർ പ്രമോദ് ശിവദാസ് സ്വാഗതവും ജില്ലാ കമ്മറ്റിയംഗം മിഥുൻ നന്ദിയും പറഞ്ഞു. ചിത്രം, അഭിനയം നാടൻ പാട്ട് കവിത രചന കഥാരചന കാവ്യാലാപനം പുസ്തകാസ്വാദനം ഉൾപ്പെടെ ഏഴ് വിഭാഗങ്ങളിലായി പ്രഗല്ഭരായ കലാകാരന്മാർ ശില്പശാല നയിച്ചു. വിജയികളായ രണ്ട് കുട്ടികൾ വീതം ഓരോ വിഭാഗത്തിൽ നിന്ന് ജില്ലാ സർഗ്ഗോത്സവത്തിൽ പങ്കെടുക്കുവാൻ യോഗ്യത നേടി. സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അജയകുമാർ പുരസ്കാരവും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു . ഹെഡ്മാസ്റ്റർ അബ്ദുൾ സത്താർ സ്വാഗതവും വിദ്യാരംഗം ജോയിൻ കൺവീനർ പ്രസന്നകുമാരി നന്ദി പറഞ്ഞു.