photo
ബി.ജെ.പി സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടുള്ള കരുനാഗപ്പള്ളി മണ്ഡലം സംഘടനാ പർവ്വം ശില്പശാലയിൽ ബബുൽ ദേവ് മുഖ്യപ്രഭാഷണം നടത്തുന്നു

കരുനാഗപ്പള്ളി: ബി.ജെ.പി സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടുള്ള കരുനാഗപ്പള്ളി മണ്ഡലം സംഘടനാ പർവ്വം ശില്പശാല ബി.ജെ.പി ദക്ഷിണ മേഖല ഉപാദ്ധ്യക്ഷൻ മാലുമേൽ സുരേഷ് ഉദ്ഘാടനം ചെയ്തു. ബൂത്ത് തല സംഘടനാ തിരഞ്ഞെടുപ്പിനെക്കുറിച്ച് മണ്ഡലം വരണാധികാരി ബബുൽ ദേവ് മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് കെ.ആർ. രാജേഷ് അദ്ധ്യക്ഷനായി. ശാലിനി രാജീവൻ, സതീഷ് തേവനത്ത്, ആർ. മുരളി എന്നിവർ സംസാരിച്ചു.