photo
ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് റെയിൽ സിറ്റി വാട്സാപ്പ് കൂട്ടായ്മ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപന് നിവേദനം നൽകുന്നു

പോരുവഴി : ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡുകൾ ഗതാഗതയോഗ്യമാക്കുക, റെയിൽവേ സ്റ്റേഷൻ വഴി ബസ് സർവീസ് ആരംഭിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ശാസ്താംകോട്ട റെയിൽ സിറ്റി വാട്സാപ്പ് കൂട്ടായ്മ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപന് നിവേദനം നൽകി. ഭാരവാഹികളായ വേണു മാവിനേഴം, സിറാജ് കുളങ്ങരത്തറ, മണിലാൽ, സുധീർഷ, നൗഷാദ്, അച്ചുതൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.