പോരുവഴി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്താംകോട്ട മേഖലയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സെമിനാർ നടത്തി. ശൂരനാട്‌വടക്ക് സെന്റ് തോമസ് യു.പി.എസിൽ വച്ചു നടത്തിയ സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു.
ഡോ.എൻ.സുരേഷ് കുമാർ വിഷയാവതരണം നടത്തി.
എം.ഗംഗാധരക്കുറുപ്പ് (സി.പി.എം), സജീവ് കുമാർ(എ.കെ.എസ്.ടി.യു), സന്തോഷ് കമാർ (കെ.എസ്.ടി.എ), അജയകുമാർ (കെ.പി.എസ്.ടി.എ), സി.മോഹനൻ(ലൈബ്രറി കൗൺസിൽ), ശിവൻ പി.കാട്ടൂർ, എം എസ്.സൂരജ്. എന്നിവർ സംസാരിച്ചു.