 
എഴുകോൺ : എഴുകോൺ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവമായ മഴവില്ല് നെടുമ്പായിക്കുളം എം.എൻ.യു.പി സ്കൂളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിജു എബ്രഹാം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.സുഹർബാൻ
അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്.എച്ച്.കനകദാസ്, എം.ശിവ പ്രസാദ് , മിനി അനിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഡ്വ.രതീഷ് കിളിത്തട്ടിൽ ,ആതിര ജോൺസൺ, മഞ്ജുരാജ്, പ്രീത കനകരാജ്, പഞ്ചായത്ത് അസി സെക്രട്ടറി ജി.ശങ്കരൻകുട്ടി, ഐ.സി.ഡി.എസ് സൂപ്പർവൈസർ പാർവതി കൃഷ്ണൻ എന്നിവർ പങ്കെടുത്തു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബീന മാമച്ചൻ സ്വാഗതം പറഞ്ഞു. കലാകായിക മത്സരങ്ങൾ, ഫോക്‌ലോർ അക്കാഡമി അവാർഡ് ജേതാവ് അഭിലാഷ് ആദിയുടെ നാടൻ പാട്ട് എന്നിവയും ഉണ്ടായിരുന്നു.