ola
അടച്ചിട്ടിരിക്കുന്ന ഓലയിൽക്കടവ് - കെ.എസ്. ആർ.ടി.സി ലിങ്ക് റോഡ് പാലം

കൊല്ലം: പണി പൂർത്തിയാവാത്ത ഓലയിൽക്കടവ്- കെ.എസ്.ആർ.ടി.സി ലിങ്ക് റോഡ് പാലത്തിൽ രാപ്പകൽ ഭേദമെന്യേ സാമൂഹ്യവിരുദ്ധർ തമ്പടിക്കുന്നു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിലെ പാലത്തിലേക്കുള്ള റോഡ് ബാരിക്കേഡ് വച്ച് തടഞ്ഞിട്ടുണ്ടെങ്കിലും ഇത് മറികടന്നാണ് ലഹരിസംഘങ്ങൾ ഉൾപ്പെടെ എത്തുന്നത്.

ഓലയിൽക്കടവ് വഴി പാലത്തിലേക്ക് പ്രവേശിക്കുന്നവരുമുണ്ട്. സന്ധ്യമയങ്ങിയാൽ സാമൂഹ്യവിരുദ്ധർ നാട്ടുകാർക്ക് തലവേദനയാകുന്ന സ്ഥിതിയാണ്. വൈകുന്നേരങ്ങളിൽ പാലത്തിൽ നടക്കാനും മറ്റുമായി കുടുംബസമേതം എത്തുന്ന സ്ത്രീകളെയും കുട്ടികളെയും ലഹരിസംഘങ്ങൾ അസഭ്യം പറയുന്നതായി പരാതിയുണ്ട്. കുറച്ചു നാൾ മുമ്പ് വരെ ഓലയിൽക്കടവിലും കെ.എസ്. ആർ.ടി.സി സ്റ്റാൻഡിനു മുന്നിലെ വഴിയിലും സുരക്ഷാ ജീവനക്കാരെ നിയമിച്ചിരുന്നു. ഇതിനാൽ പാലത്തിലേക്ക് ആരും പ്രവേശിച്ചിരുന്നില്ല. എന്നാൽ ഇവരെ പിൻവലിച്ചതോടെയാണ് സാമൂഹ്യ വിരുദ്ധർ ഇവിടെ തമ്പടിച്ചത്. മുമ്പ് ലഹരി സംഘങ്ങൾക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിച്ചതിനെ തുടർന്ന് പാലത്തിൽ ഇവരുടെ ശല്യം ഒഴിഞ്ഞതാണ്. എന്നാൽ ഒരിടവേളയ്ക്ക് ശേഷം സ്ഥിതിഗതികൾ രൂക്ഷമായി.

പരാതികൾ വ്യാപകമായതോടെ, പാലത്തിൽ പ്രവേശിക്കുന്ന ഭാഗം പൊലീസ് അടച്ചിരുന്നു. എന്നാൽ അടുത്ത ദിവസം തന്നെ ഈ ഭാഗം തകർക്കപ്പെട്ടു. സ്‌കൂൾ വിദ്യാർത്ഥികളടക്കം പകൽസമയങ്ങളിൽ പാലത്തിലെത്തി ലഹരി ഉപയോഗിക്കുന്നതായി പരാതിയുണ്ട്.

മദ്യപിച്ച് പെൺകുട്ടികളും

രണ്ടാഴ്ച മുൻപ് ഓലയിൽക്കടവ് പാലത്തിൽ മദ്യപിച്ച നിലയിൽ പെൺകുട്ടികളടക്കമുള്ള അഞ്ച് വിദ്യാർത്ഥികളെ പൊലീസ് പിടികൂടി താക്കീത് നൽകി രക്ഷാകർത്താക്കൾക്കൊപ്പം വിട്ടയച്ചിരുന്നു. ലിങ്ക് റോഡ്, ക്യു.എ.സി റോഡ്, റെയിൽവേ സ്‌റ്റേഷൻ റോഡ്, ബീച്ച്, വാടി, ബൈപ്പാസ് പരിസരങ്ങൾ, ആശ്രാമം മൈതാനം എന്നിവിടങ്ങളും ലഹരിസംഘങ്ങളുടെ താവളമാണ്. ഓലയിൽക്കടവ് മുതൽ തോപ്പിൽക്കടവ് വരെ ലിങ്ക് റോഡിന്റെ നാലാംഘട്ടം നിർമ്മാണം അനിശ്ചിതത്തിലാണ്. ഓലയിൽക്കടവ്- കെ.എസ്.ആർ.ടി.സി ലിങ്ക് റോഡ് തുന്നാൽ അഞ്ചാലുംമൂട് ഭാഗത്തേക്കുള്ള വാഹനങ്ങൾ ഗതാഗതകുരുക്കിൽപ്പെടില്ലായിരുന്നു. 114 കോടി രൂപ ചെലവഴിച്ചാണ് 1.1 കിലോമീറ്റർ ദൂരമുള്ള പാലത്തിന്റെ മൂന്നാംഘട്ടം പൂർത്തീകരിച്ചത്. ഓ