 
ഓയൂർ : അകാലത്തിൽ പൊലിഞ്ഞ ഡി.വൈ.എഫ്.ഐ വെളിനല്ലൂർ വെസ്റ്റ് മേഖലാ സെക്രട്ടറി ജതേഷ് കുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് ഓയൂർ ടൗണിൽ യോഗം ചേർന്നു. യോഗത്തിൽ വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ അദ്ധ്യക്ഷനായി. സി.പി.എം വെളിനല്ലൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി നിസാർ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ്, ജില്ല പഞ്ചായത്തംഗം എസ്.ഷൈൻ കുമാർ, ജി.ഹരിദാസ്, ആർ. സജിലാൽ, റിയാസ് അമ്പലംകുന്ന്, ഉമ്മർ കണ്ണ്, കെ.സാദിക്ക്, ആർ.ബിനു, വെളിനല്ലൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി രാധാകൃഷ്ണൻ, മഹാത്മാഗാന്ധി റസിഡൻസ് അസോസിയേഷൻ സെക്രട്ടറി ഓയൂർ സുരേഷ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. മന്ത്രി ജെ.ചിഞ്ചു റാണി, കിംസാറ്റ് ഹോസ്പിറ്റൽ ചെയർമാൻ എസ് .വിക്രമൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോം തുടങ്ങി ഒട്ടനവധി പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.