dddd
തോടിന് മുകളിൽ കോൺക്രീറ്റ് ചെയ്തു മറുകരയും ചേർത്ത് ചുറ്റുത്തിൽ കെട്ടിയ നിലയിൽ

മടത്തറ: തോട് കൈയ്യേറ്റത്തെ കുറിച്ച് റവന്യു വകുപ്പും പഞ്ചായത്തും അന്വേഷണം നടത്തുമ്പോഴും നികത്തലും കൈയ്യേറ്റവും തകൃതിയായി നടക്കുന്നു. മടത്തറ തോടിന്റെ ഒഴുകുപാറ ഭാഗത്ത് 40 മീറ്ററോളം സ്ഥലത്ത് കോൺക്രീറ്റ് സ്ലാബ് മൂടി നീരൊഴുക്ക് അടിയിലൂടെയാക്കിയ ശേഷം മൂടിയ ഭാഗവും വരമ്പും സ്വന്തം പുരയിടത്തിനോടൊപ്പം ചേർത്താണ് ഒരു വ്യക്തി ഏറ്റവും നഗ്നമായ കൈയ്യേറ്റം നടത്തിയിരിക്കുന്നത്.

മറ്റ് ചിലയിടങ്ങളിൽ വരമ്പുകൾ അരിഞ്ഞു സ്വന്തം ഭൂമിയോട് ചേർത്തിരിക്കുന്നു .തോടിന് ഇരുവശവും ഭൂമിയുള്ള വ്യക്തിയാണ് മുകളിൽ കോൺക്രീറ്ര് ചെയ്‌തു തോടും നടവരമ്പും സ്വന്തം ഭൂമിക്കൊപ്പം ചേർത്ത് കോമ്പൗണ്ട് വാൾ കെട്ടിയത്.

സർവേയറില്ല

തോട് പഞ്ചായത്ത് ഉടമസ്ഥതയിലും നടവരമ്പ് പുറമ്പോക്കായതിനാൽ റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുമാണ്. കൈയ്യേറ്റം വ്യാപകമായതിനെ കുറിച്ച് മാദ്ധ്യമ റിപ്പോർട്ടുകൾ പുറത്ത് വന്നതിനെ തുടർന്ന് വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ച് തഹസിൽദാർക്ക് റിപ്പോർട്ട് നൽകി. എന്നാൽ പുറമ്പോക്ക് അളക്കാൻ താലൂക്ക് ആസ്ഥാനത്ത് സർവേയറില്ലെന്ന ന്യായം നിരത്തിയാണ് നടപടികൾ വൈകിപ്പിക്കുന്നത്. രാഷ്‌ട്രീയത്തിലും റവന്യു വകുപ്പിലുമുള്ള ചിലരുടെ സ്വാധീനമാണ് കൈയ്യേറ്രം നടക്കുന്നതിന് കാരണമെന്ന് നാട്ടിൽ സംസാരമുണ്ട്.

തോടിന് മുകളിൽ കോൺക്രീറ്റ് ചെയ്തു മറുകരയും ചേർത്ത് ചുറ്റുത്തിൽ കെട്ടിയ നിലയിൽ