കൊല്ലം: കേരള ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന സംസ്ഥാന അണ്ടർ-20 യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കാനുള്ള ഓപ്പൺ സെലക്ഷൻ ട്രയൽസ്. നാളെ രാവിലെ 7.30ന് ഫാത്തിമ മാതാ നാഷണൽ കോളജ് ഗ്രൗണ്ടിൽ നടക്കും.
സി.ആർ.എസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള, 2006 ജനുവരി ഒന്നിനും 2008 ഡിസംബർ 31നും ഇടയിൽ ജനിച്ച ആൺകുട്ടികൾക്ക് മാത്രമാണ് ട്രയൽസിൽ പങ്കെടുക്കാൻ യോഗ്യത. ഇന്ന് വൈകിട്ട് അഞ്ചിന് മണിക്ക് മുൻപായി https://forms.gle/oqPHq6hgTiac2AAt5 ലിങ്കിലുള്ള ഗൂഗിൾഫോം പൂരിപ്പിച്ച് സമർപ്പിച്ച് കൃത്യസമയത്ത് ഗ്രൗണ്ടിൽ ഹാജരാകണം. സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്നവർ ഒറിജിനൽ ജനന സർട്ടിഫിക്കറ്റ്, സി.ആർ.എസ് പ്ലെയർ ഐ.ഡി നമ്പർ എന്നിവ കൈയിൽ കരുതണമെന്ന് കെ.എഫ്.എ അഡ്മിനിസ്ട്രേഷൻ ഹെഡ് ഷാജി സി.കുര്യൻ അറിയിച്ചു. ഫോൺ: 9447509699