photo
ഓൾ കേരളാ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ നടത്തിയ സ്വർണോത്സവം 2024ന്റെ ഭാഗമായി പോച്ചയിൽ ഗോൾഡ് ആൻഡ് ഡയമണ്ട്സും പോച്ചയിൽ ഹോംഷോപ്പിയിലും നടത്തിയ നറുക്കെടുപ്പ് സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : ഓൾ കേരളാ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ ഓണക്കാലത്ത് നടത്തിയ ഓണം സ്വർണോത്സവം 2024 കരുനാഗപ്പള്ളി പോച്ചയിൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ നറുക്കെടുപ്പ് നടന്നു. സമ്മാനാർഹരായ 15 പേർക്ക് സ്വർണ കോയിനുകളും പോച്ചയിൽ ഹോം ഷോപ്പിയിൽ നിന്നും സമ്മാനാർഹരായവർക്ക് വിവിധതരത്തിലുള്ള ഗൃഹോപകരണങ്ങളും സമ്മാനമായി നൽകി. സി.ആർ. മഹേഷ് എം.എൽ.എ സമ്മാനങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ഓൾ കേരളാ ഗോൾഡ് ആൻഡ് സിൽവർ അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ.നാസർ കോയിക്കൽ പദ്ധതി വിശദീകരണം നടത്തി. താലൂക്ക് പൗരസമിതി പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷനായി. പോച്ചയിൽ ഗ്രൂപ്പ് ചെയർമാൻ നാസർ പോച്ചയിൽ, നിയാസ് ഈ കുട്ടി, മാനേജരൻമാരായ അൻസിഫ്, സുഹാൻ എന്നിവർ വിജയികൾക്ക് ആശംസകൾ നേർന്നു.