photo
കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോ ഉന്നത ഉദ്യോഗസ്ഥർ സന്ദർശിക്കുന്നു. സി.ആർ.മഹേഷ് എം.എൽ.എ സമീപം

കരുനാഗപ്പള്ളി: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കുന്നതിന്റെ പ്രാഥമിക എസ്റ്റിമേറ്റ് തയ്യാറാക്കാൻ സിവിൽ ഉദ്യോഗസ്ഥർ ഡിപ്പോ സന്ദർശിച്ചു. ഒക്ടോബർ മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി ഒക്ടോബറിൽ സി.ആർ.മഹേഷ് എം.എൽ.എ നടത്തിയ ചർച്ചയെ തുടർന്നാണ് ഉയർന്ന ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിക്കാനെത്തിയത്. കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ പ്രമോദ് ശങ്കർ, എക്സിക്യുട്ടീവ് ഡയറക്ടർ പ്രദീപ് എന്നിവർ മന്ത്രിയുടെ ചെംബറിൽ നടന്ന ചർച്ചയിൽ പങ്കെടുത്തിരുന്നു.. ആധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. സി.ആർ.മഹേഷ് എം.എൽ.എ, എ.ടി.ഒ നിസാർ, ആനന്ദക്കുട്ടൻ , കെ.എസ്.ആർ. ടി.സി മറ്റ്ദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.