 
കൊട്ടാരക്കര: യു.ആർ.ഐ ട്രോഫിക്ക് വേണ്ടി കരിക്കം കിപ്സ് ഗ്രൗണ്ടിൽ നടന്ന സംസ്ഥാനതല ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ ശാസ്താംകോട്ട ബ്രൂക്ക് ഇന്റർ നാഷണൽ സ്കൂൾ,ചിരട്ടക്കോണം മാർ ബസേലിയോസ് ഓഷ്യൻ സ്റ്റാർ പബ്ളിക് സ്കൂൾ, ചെങ്ങമനാട് ബി.ആർ.എം സെൻട്രൽ സ്കൂൾ എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. റിട്ട.ഡെപ്യുട്ടി കളക്ടർ ബി.അനിൽകുമാർ ട്രോഫികൾ വിതരണം ചെയ്തു.ചെയർമാൻ ഡോ.ഏബ്രഹാം കരിക്കം അദ്ധ്യക്ഷനായി. വൈ.എം.സി.എ പ്രസിഡന്റ് കെ.ഓ.രാജുക്കുട്ടി ,കിപ്സ് ഡയറക്ടർ സൂസൻ ഏബ്രഹാം, അഡ്മിനിസ്ട്രേറ്റർ നിഷ വി.രാജൻ, പ്രിൻസിപ്പൽ ഷിബി ജോൺസൺ, വൈസ് പ്രിൻസിപ്പൽ പി.ജോൺ, ഡെപ്യുട്ടി മാനേജർ എം.തോമസ് എന്നിവർ സംസാരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 12 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.