കരുനാഗപ്പള്ളി: പുതിയകാവ് നെഞ്ചുരോഗ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്ന് നാട്ടുകാരും രോഗികളും ആവശ്യപ്പെട്ടു. ആശുപത്രിയിൽ രണ്ട് ഡോക്ടർമാർ ഉള്ളതിൽ ഒരെളെ സ്ഥലം മാറ്റി, പകരം വന്നയാൾ ദീർഘകാല അവധിയിൽ പ്രവേശിച്ചു. ഇതോടെ രോഗികളുടെ കാര്യം കഷ്ടത്തിലായി. കിടപ്പുരോഗികളെ കൂടാതെ ഒ.പി വിഭാഗത്തിൽ ധാരാളം രോഗികളാണ് ചികിത്സ തേടി എത്തുന്നത്. എത്രയും വേഗം ഡോക്ടറെ നിയമിക്കണമെന്ന് കരുനാഗപ്പള്ളി ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.