kapp
ശബരി സുനിൽ


കൊല്ലം: കാപ്പാ നിയമപ്രകാരം ഏർപ്പെടുത്തിയിരുന്ന വിലക്ക് ലംഘിച്ച ജില്ലയിൽ പ്രവേശിച്ചതിന് ശക്തികുളങ്ങര പെരുംകുഴിയിൽ ശബരി സുനിലിനെ (23) ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്ത.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് തടയുന്നതിന്റെ ഭാഗമായി ആഗസ്റ്റ് ഒൻപത് മുതൽ ആറ് മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ശബരി ഈ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുകയായിരുന്നു. ശക്തികുളങ്ങര എസ്.ഐ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ദിലീപ്, ഗ്രേഡ് എസ്.സി.പി.ഒ അബു താഹിർ, അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.