 
ഓടനാവട്ടം: പൂയപ്പള്ളി പഞ്ചായത്തിലെ കേരളത്സവം 2024 പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ അത്ലറ്റിക്സ് , ഗെയിംസ്, കലാമത്സരങ്ങൾ എന്നിവകളോടെ നടത്തി. സമാപന സമ്മേളനം പ്രസിഡന്റ് എസ്. മായ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആർ. ഉദയൻ അദ്ധ്യക്ഷനായി. ജയാ രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അംഗം ടി.ബി.ജയൻ, വാർഡ് മെമ്പർമാരായ വി.പി.ശ്രീലാൽ , രാജു ചാവടി, ഗിരീഷ് കുമാർ, എൽ.ശശികല , ജെസ്സി റോയ്, അന്നമ്മ ബേബി, സരിത, ബ്ലോക്ക് മെമ്പർ ഗീതാ ജോർജ്, ബിന്ദു എന്നിവർ സംസാരിച്ചു. പ്രസിഡന്റ് മായ മത്സരവിജയികൾക്ക് ഉപഹാരങ്ങൾ നൽകി.