കൊല്ലം: റേഷൻ മസ്റ്ററിംഗ് പൂർത്തിയാക്കാത്ത കൊല്ലം താലൂക്കിലെ മുൻഗണന വിഭാഗത്തിലെ (മഞ്ഞ, പിങ്ക്) ഉപഭോക്താക്കൾക്കായി ക്യാമ്പുകൾ സംഘടിപ്പിക്കും. ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ നെടുമ്പന പഞ്ചയത്ത് ഹാൾ, നെല്ലിമുക്ക് മണലിൽ ക്ഷേത്രത്തിന് എതിർ വശത്തുള്ള വായനശാല, ചാത്തന്നൂർ ഇടനാട് സബ് സെന്റർ, 184-ാം നമ്പർ റേഷൻ ഡിപ്പോ (മാടൻനട ഭരണിക്കാവ് ക്ഷേത്രത്തിന് സമീപം) എന്നിവിടങ്ങളിലും രാവിലെ 10 മുതൽ ഒന്നുവരെ പരവൂർ മുനിസിപ്പൽ ടൗൺ ഹാൾ, പൂതക്കുളം പഞ്ചായത്ത് ഹാൾ, മയ്യനാട് പഞ്ചായത്ത് ഹാൾ എന്നിവിടങ്ങളിലും ക്യാമ്പ് നടത്തും.
നാളെ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ കാവനാട് കമ്മ്യൂണിറ്റി ഹാളിലും രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ പരവൂർ മുനിസിപ്പൽ ടൗൺ ഹാൾ, പൂതക്കുളം പഞ്ചായത്ത് ഹാൾ, മയ്യനാട് പഞ്ചായത്ത് ഹാൾ, 2-ാം നമ്പർ റേഷൻ ഡിപ്പോ (പുത്തൻചന്ത, ഉളിയക്കോവിൽ) എന്നിവിടങ്ങളിലും ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.