 
പത്തനാപുരം : അപൂർവ്വ നേട്ടങ്ങളുടെ തിളക്കവുമായി രണ്ടര വയസുകാരി ആതിക് ആര്യാ വിവേക് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സ് 2024 ൽ. പത്തനാപുരം കുണ്ടയം ശ്രീലകത്തിൽ വിവേക് ശ്രീനിവാസ് - ആര്യാ വിവേക് ദമ്പതികളുടെ മകളായ ആതിക് രണ്ട് വയസിൽ തന്നെ അതിശയക്കുട്ടിയായി . ഇംഗ്ലീഷ് അക്ഷരമാല ചൊല്ലിയും അക്കങ്ങൾ കൊണ്ട് സമസ്യമകൾ പൂരിപ്പിച്ചും നിറങ്ങളെയും ,പക്ഷി- മൃഗാദികളെയും തിരിച്ചറിഞ്ഞുമാണ് ഏവരുടെയും ശ്രദ്ധ നേടിയത്. ഗ്രൗണ്ടിൽ ഫുട്‌ബാൾ കളിച്ചും സൈക്കിളോടിച്ചും രണ്ട് വയസിൽ തന്നെ സാഹസികയുമായിരുന്നു.