കൊല്ലം: എൻ.പി.ആർ.പി.എ പെൻഷണേഴ്‌സ് അസോ. കൊല്ലം ഡിവിഷൻ പൊതുയോഗം ഡി.സി.സി ഓഫീസിൽ പ്രസിഡന്റ് എസ്. കൃഷ്‌ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്നു. സെക്രട്ടറി ടി. അനിൽകുമാർ റിപ്പോർട്ടും ട്രഷറർ സി. ഉമ്മൻ കണക്കും അവതരിപ്പിച്ചു. സർക്കിൾ വർക്കിംഗ് പ്രസിഡന്റ് ജി. ശിവപ്രസാദ് പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനം പ്രധാനമന്ത്രിക്ക് അയയ്ക്കാൻ തീരുമാനിച്ചു.
സി.ജി.എച്ച്.എസ് വെൽനെസ് സെന്റർ കൊല്ലത്ത് സ്ഥാപിക്കാൻ നടപടി സ്വീകരിച്ച എൻ.കെ .പ്രേമചന്ദ്രൻ എം.പി യെ യോഗം അനുമോദിച്ചു. 80 വയസ് തികഞ്ഞ പ്രസിഡന്റ് എസ്. കൃഷ്‌ണൻകുട്ടി, വി. ഗോപാലകൃഷ്‌ണ പിള്ള, ആർ.ശശിധരൻ നായർ എന്നിവരെ ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് എന്നിവരെ ആദരിച്ചു. എൻ. മുരളീധരൻപിള്ള സ്വാഗതവും കെ. മോഹനൻ നന്ദിയും പറഞ്ഞു.