
കൊല്ലം : യുവതിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ കിളികൊല്ലൂർ സ്വദേശി വിനീത് റിമാൻഡിൽ. കഴിഞ്ഞ വർഷം ഫെബ്രുവരി 13ന് ആണ് സംഭവം. യുവതിയുടെ അയൽവാസിയും കുടുംബ സുഹൃത്തുമായ വിനീത് വീട്ടിൽ എത്തി പീഡിപ്പിക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡനം തുടർന്നു. യുവതിയുടെ വീഡിയോയും ഇയാൾ കൈവശപ്പെടുത്തി. വിവാഹം കഴിക്കുന്നതിൽ നിന്ന് വിനീത് പിന്മാറുകയും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട യുവതിയെ കഴിഞ്ഞ മാസം 10ന് വൈകിട്ട് 5.30ന് ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. കബളിപ്പിക്കപ്പെട്ടു എന്ന് മനസിലാക്കിയ യുവതി കഴിഞ്ഞ മാസം 13ന് കിളികൊല്ലൂർ പൊലീസിൽ പരാതി നൽകി. വിനീത് പിന്നീട് കിളികൊല്ലൂർ സ്റ്റേഷനിലെത്തി കീഴടങ്ങുകയുമായിരുന്നു.