vvv
കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ഹരിതം പ്ലാന്റ് ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നി‌ർവഹിക്കുന്നു

കടയ്ക്കൽ : കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ഹരിതം പ്ലാന്റ് ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നി‌ർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ അദ്ധ്യക്ഷയായി. കമ്പനി ചെയർമാൻ ജെ.സി.അനിൽ സ്വാഗതം പറഞ്ഞു. അഗ്രി ബസാർ ഉദ്ഘാടനം പാലോട് ബോട്ടാണിക്കൽ ഗാർഡൻ ഡയറക്ടർ ഡോ.വി.അരുണാചലം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ജെ.നജീബത്ത് കർഷക അവാർഡ് വിതരണം നിർവഹിച്ചു. ഹരിതം നഴ്സറിയുടെ ആദ്യ വിൽപ്പന സ്റ്റേറ്റ് ഹോർട്ടി കൾച്ചർ മിഷൻ ഡയറക്ടർ തോമസ് സാമുവലും ലേബർ ബാങ്ക് ഉദ്ഘാടനം നമ്പാർഡ് അസിസ്റ്റന്റ് ജില്ലാ ജനറൽ മാനേജർ ജെ.രാഖിമോളും നിർവഹിച്ചു. കടയ്ക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ് എം.മനോജ്‌ കുമാർ അഗ്രി ബസാർ ആദ്യ വിൽപ്പന നടത്തി. ഹണി പാർലർ കുമ്മിൾ പഞ്ചായത്ത് പ്രസിഡന്റ് കെ.മധുവും കാർഡ് ചെയർമാൻ ഡോ.നടക്കൽ ശശിയും ചേർന്ന് നിർവഹിച്ചു. അഗ്രി ഡിജിറ്റൽ സേവ കേന്ദ്രം ചിതറ പഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനിൽ നിർവഹിച്ചു. ലേബർ കോൺട്രാക്ട് സ്കീം കൊല്ലായിൽ സുരേഷ് നിർവഹിച്ചു. അഡ്വ.ജയന്തി ദേവി, സുധിൻ കടയ്ക്കൽ, ജി.എസ്.പ്രസൂൺ, അബ്ദുൽ ഹമീദ്, പി.പ്രതാപൻ, ആർ.സജീവ് കുമാർ, ആർ. രവീന്ദ്രൻ പിള്ള, ആർ.എസ്.ഗോപകുമാർ, വലിയമല സുരേഷ്, മുഹമ്മദ്‌ മുന്ന സുഹൈൽ തുടങ്ങിയവർ സംസാരിച്ചു.