photo
കല്ലേലിഭാഗം വില്ലേജ് ഡിജിറ്റൽ റീ സർവെ റെക്കാഡ് പ്രദർശനവും പരാതി പരിഹാര ക്യാമ്പും തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കല്ലേലിഭാഗം വില്ലേജ് ഡിജിറ്റൽ റീ സർവെ റെക്കാഡ് പ്രദർശനവും പരാതി പരിഹാര ക്യാമ്പും സംഘടിപ്പിച്ചു. അന്തിമ വിജ്ഞാപനത്തിന് മുൻമ്പായി ജനങ്ങൾക്ക് അവരുടെ ഭൂമി സംബന്ധമായ കാര്യങ്ങൾ പരിശോധിക്കുന്നതിന് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സർവെ നടപടികൾ പൂർത്തിയായെങ്കിലും ഭൂ ഉടമകൾ തങ്ങളുടെ ഭൂമിയുടെ വിസ്തീർണവും ഭൂ ഉടമയുടെ മേൽവിലാസവും മറ്റു വിവരങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. വാർഡ് തലത്തിൽ പ്രദർശന ക്യാമ്പുകൾ സംഘടിപ്പിച്ചതിന് തുടർച്ചയായിട്ടാണ് വില്ലേജ് തലത്തിൽ ക്യാമ്പ് സംഘടിപ്പിച്ചത്. ഇന്നും പരാതി പരിഹാരക്യാമ്പ് തുടരും. വെളുത്ത മണൽ ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജിൽ വെച്ച് സംഘടിപ്പിച്ച റെക്കാഡ് പ്രദർശനം തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടി.രാജീവ് അദ്ധ്യക്ഷനായി. സർവെ ഡെപ്യൂട്ടി ഡയറക്ടർ എസ് .സലിം വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ജി .അനിൽകുമാർ, പി.ഉഷാകുമാരി, ജഗദമ്മ, ടി..ഇന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ പി. ഉണ്ണികൃഷ്ണൻ, തഹസിൽദാർ ആർ.സുശീല,വില്ലേജ് ഓഫീസർ എ.അജിത്ത്, സർവ്വേ സൂപ്രണ്ട് എസ്.താര എന്നിവർ പങ്കെടുത്തു.