 
പുനലൂർ: ഈ വർഷത്തെ ലോക മണ്ണു ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പുനലൂർ മുനിസിപ്പാലിറ്റിയിലെ കെ. കൃഷ്ണപിള്ള സാംസ്കാരികനിലയത്തിൽ വെച്ച് മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ആർ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. മുനിസിപ്പാലിറ്റി വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ പിള്ള അദ്ധ്യക്ഷയായി. കർഷകർക്കുള്ള ഇൻപുട്ട് വിതരണോദ്ഘാടനം മുൻസിപ്പാലിറ്റി കൗൺസിലർ ഡി.ദിനേശ് നിർവഹിച്ചു. കരവാളൂർ പഞ്ചായത്തിന്റെ മണ്ണ് ഫലഭൂയിഷ്ടത ഭൂപട പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് ആർ .ലതികമ്മ നിർവഹിച്ചു. അഞ്ചൽ പഞ്ചായത്തിന്റെ മണ്ണ് ഭൂവിഭവ റിപ്പോർട്ട് പ്രകാശനം, മണ്ണ് ആരോഗ്യ കാർഡ് വിതരണം ,ലോഗോ തയ്യാറാക്കൽ മത്സര വിജയിക്കുള്ള സമ്മാനദാനം ,പുനലൂർ മുനിസിപ്പാലിറ്റിയുടെ മണ്ണ് ഫലഭൂയിഷ്ടതാ ഭൂപട പ്രകാശനം, ഇടമുളക്കൽ പഞ്ചായത്തിലെ മണ്ണ് ഫലഭൂയിഷ്ടതാ ഭൂപട പ്രകാശനം ,മികച്ച കർഷകരെ ആദരിക്കൽ, ഏരൂർ പഞ്ചായത്ത് മണ്ണ് ശ്രേണി ഭൂപട പ്രകാശനം എന്നിവ നടത്തി . പരിപാടിയിൽ കൊല്ലം ജില്ല അസിസ്റ്റന്റ് ഡയറക്ടർ റീന സ്വാഗതം പറഞ്ഞു. മണ്ണ് ദിന പ്രതിജ്ഞയും മണ്ണ് ദിന സന്ദേശവും കൊല്ലം ജില്ല മണ്ണ് സംരക്ഷണ ഓഫീസർ സി.എ. അനിത നൽകി. എൻ.എം.എസ്.എ പദ്ധതി വിശദീകരണം ആത്മ പ്രോജക്ട് ഡയറക്ടർ എസ് .ഗീത നടത്തി.സൗജന്യ മണ്ണ് പരിശോധനയ്ക്കായി കർഷകരുടെ കയ്യിൽ നിന്ന് മണ്ണ് സാമ്പിളുകളും ശേഖരിച്ചു. ഫീൽഡ് അസിസ്റ്റന്റ് സജി ലിയോൺ നന്ദി പറഞ്ഞു. തുടർന്ന് മണ്ണ് പരിപാലന മുറകളെ സംബന്ധിച്ച് എഫ്.എസ്.ആർ.എസ് സദാനന്ദപുരം അസിസ്റ്റന്റ് പ്രൊഫ.ഡോ.രഞ്ജൻ , കൊല്ലം ജില്ലയിലെ മണ്ണ് സംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ച് ശാസ്താംകോട്ട മണ്ണ് സംരക്ഷണ അസിസ്റ്റന്റ് ഡയറക്ടർ എസ്.അരുൺ കുമാർ എന്നിവർ ക്ലാസുകൾ നയിച്ചു.