ശാസ്താംകോട്ട: വൈദ്യുതിചാർജ്ജ് വർദ്ധിപ്പിക്കാനുള്ളസർക്കാർ തീരുമാനം പുന:പരിശോധിക്കണമെന്ന് ഡി.സി.സി പ്രസിസന്റ് പി.രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു. കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ അദ്ധ്യക്ഷനായി. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ , ഡി.സി.സി ജനറൽ സെക്രട്ടറി കാരുവള്ളിൽ ശശി, കല്ലട ഗിരീഷ്, ബി.പ്രദീപ്കുമാർ, മുൻ ഡി.സി.സി ജനറൽ സെക്രട്ടറി കല്ലട വിജയൻ ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കടപുഴ മാധവൻപിള്ള ,കാരാളി വൈ.എ.സമദ്, സുഭാഷ് എസ്.കല്ലട, ബാബു കുഴുവേലി, കോട്ടാങ്ങൽ രാമചന്ദ്രൻപിള്ള, സുബ്രമണ്യൻ, കിഷോർ കല്ലട, എൻ.ശിവാനന്ദൻ ,ജോൺപോൾ സ്റ്റഫ്, ശിവരാമൻ പിള്ള , തടത്തിൽ സലിം, അമ്പുജാക്ഷിയമ്മ, ഉണ്ണി കല്ലട, വർഗ്ഗീസ് തരകൻ, പി.എം.സെയ്ദ് , എം.വൈ.നിസാർ ,ഗോപൻ പെരുവേലിക്കര,വിനോദ് വില്ല്യത്ത്, ഷിബുമൺറോ ,ചന്ദ്രൻ കല്ലട തുടങ്ങിയവർ സംസാരിച്ചു.