 
കുണ്ടറ: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനും ചിന്നൂസ് ഫാഷൻ ജുവലേഴ്സും സംയുക്തമായി ഓണത്തിന് നടത്തിയ സ്വർണോത്സവം സമ്മാന പദ്ധതിയുടെ കൂപ്പൺ നറുക്കെടുപ്പിൽ വിജയിച്ചവർക്ക് സ്വർണ നാണയങ്ങൾ വിതരണം ചെയ്തു. ആശുപത്രിമുക്ക് ചിന്നൂസ് ഫാഷൻ ജ്യുവലേഴ്സ് ഷോറൂമിൻ സമ്മാന വിതരണം പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചിന്നൂസ് ഫാഷൻ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടറും ഓൾ കേരള ഗോഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റുമായ ഒ. അബ്ദുൽ മുത്തലിഫ് അദ്ധ്യക്ഷത വഹിച്ചു. ചിന്നൂസ് അബ്ദുൽ റസാക്ക്, ചിങ്കു മിയാൻ ദാദ് എന്നിവർ പങ്കെടുത്തു. 20 പേർക്കാണ് സ്വർണ നാണയം നൽകിയത്.