photo
എ.ഐ.വൈ.എഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാർച്ച് ജില്ലാ ജോ.സെക്രട്ടറി യു.കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: വയനാട് ദുരന്തത്തോടുള്ള കേന്ദ്ര സർക്കാർ അവഗണന അവസാനിപ്പിക്കുക, അദാനി അഴിമതി വിഷയം സംയുക്ത പാർലമെന്ററി സമിതി അന്വഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.വൈ.എഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ഇടക്കുളങ്ങര രാജധാനി ഓഡിറ്റോറിയത്തിന് മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് വെളുത്തമണലിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം ജില്ലാ ജോ:സെക്രട്ടറി യു.കണ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിഹാൻ ബഷി അദ്ധ്.ക്ഷനായി. ജില്ലാ കമ്മിറ്റി അംഗം എസ്.സജിത സ്വാഗതവും മണ്ഡലം ജോ.സെക്രട്ടറി എം .മുകേഷ് നന്ദിയും പറഞ്ഞു. പ്രകടനത്തിന് ആർ.അഖിൽ, എം.അൻസർ ജമാൽ, അജാസ് എസ്.പുത്തൻപുരയിൽ, എം.ഡി.അജ്മൽ, അമർജിത് , എം.മനോജ്, ഗംഗദേവി, അൻസിയ, ആനന്ദ വിഷ്ണു, ജിഷ്ണുകുട്ടൻ, നിഷാദ് , ദിനേഷ് ,ജി.എസ്. കണ്ണൻ തൊടിയൂർ, ഗോകുൽ ,ഷെമിൻ, അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.