yopgam-

കൊല്ലം: ജില്ലാ ഗവ. കോൺട്രാക്ടേഴ്‌സ് സഹകരണ സംഘം 10 -ാമത് വാർഷിക പൊതുയോഗം സംഘം ഹാളിൽ നടന്നു. പ്രസിഡന്റ് പുണർതം പ്രദീപ് അദ്ധ്യക്ഷത വഹി​ച്ചു. സംഘാംഗങ്ങളുടെ മക്കളിൽ വിവിധ തലങ്ങളിൽ മികവ് തെളിയിച്ച ഡോ. കാർത്തിക് ലാൽ, ആമി അശോക്, അഭി അശോക്, റിസാന അൻസർ, അമൃത രാജീവ്, എസ്. രാധു എന്നിവരെ ആദരിക്കുന്ന ചടങ്ങ് കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ നിർവഹിച്ചു. ഡയറക്ട‌ർ ബോർഡ് മെമ്പർമാരായ പി.കെ. അശോകൻ, പി.ആർ. യശോധരൻ, നൗഷാദ്, സന്ദീപ്, മുകേഷ്, തുളസീധരൻ, ഷേർളി, സിമി അൻസർ തുടങ്ങിയവർ സംസാരിച്ചു. സംഘം സെക്രട്ടറി ഷീലാബാബു സ്വാഗതവും വൈസ് പ്രസിഡന്റ് ജി.ഗോപകുമാർ നന്ദിയും പറഞ്ഞു.