anatani-
ഇന്ത്യൻ വിദേശനയം : മോദികാണ്ഡം എന്ന പുസ്തകത്തിന് മയ്യനാട്ട് എ. ജോൺ അവാർഡ് (പതിനായിരം രൂപയും ഫലകവും) ലഭിച്ച ഡോ. ജോസഫ് ആൻറണി.

കൊല്ലം: കാത്തലിക് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള മയ്യനാട്ട് എ. ജോൺ സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. ഡോ. ജോസഫ് ആന്റണി രചിച്ച ഇന്ത്യൻ വിദേശനയം, മോദികാണ്ഡം എന്ന പുസ്തകത്തിനാണ് അവാർഡ്. 10,001 രൂപയും ഫലകവുമാണ് അവാർഡ്. ഫാ. റൊമാൻസ് ആന്റണി, ഫാ. ജോസഫ് ലൂക്കോസ് ഒ.സി.ഡി., ഫാ. വിൽഫ്രഡ് മിറാൻഡ ഒ.സി.ഡി, ഫാ. രാജേഷ് മാർട്ടിൻ, സിസ്റ്റർ ജെസി​ തോമസ്, പ്രൊഫ. ജെ. ജേക്കബ്, ജോസ് മോത്ത, പ്രിൻസി സ്റ്റാലിൻ എന്നിവർക്ക് പ്രത്യേക സാഹിത്യപുരസ്‌കാരങ്ങളും നൽകും. മുൻ സംസ്ഥാന വിവരാവകാശ കമ്മി​ഷണർ കുര്യാസ് കുമ്പളക്കുഴിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് അവാർഡുകൾ നിർണയിച്ചത്. 28ന് കർമ്മലറാണി ട്രെയിനിംഗ് കോളേജിൽ ചേരുന്ന സി.ഡബ്ല്യു.എ വാർഷിക സമ്മേളനത്തിൽ കൊല്ലം മെത്രാൻ ഡോ. പോൾ ആന്റണി മുല്ലശ്ശേരി പുരസ്‌കാരങ്ങൾ സമ്മാനിക്കും.