കരുനാഗപ്പള്ളി: ഫ്രണ്ട്സ് തരംഗത്തിന്റെ ആഭിമുഖ്യത്തിൽ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ മികച്ച സേവനം നടത്തിയ പ്രമുഖ വ്യക്തിക്ക് ജനമിത്ര അവാർഡ് നൽകുന്നു .
22ന് ചവറ ശങ്കരമംഗലം എസ്.എൻ.ഡി.പി യോഗം ഹാളിൽ പ്രമുഖ വ്യക്തികളെ ആദരിക്കൽ, ഭക്ഷ്യക്കിറ്റു വിതരണം , ചികിത്സാ സഹായ വിതരണം ,കവിയരങ്ങ് എന്നിവ സംഘടിപ്പിക്കും. സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തിയെ ജനമിത്ര അവാർഡും 10001 രൂപയും പ്രശംസാ പത്രവും നൽകി ആദരിക്കും. അവാർഡ് നിർണ്ണയ കമ്മിറ്റി അംഗങ്ങളായി പ്രമുഖ ശില്പിയും ചിത്രകാരനുമായ കെ. വി. ജോതിലാൽ, ഡോ. കെ എസ്. ജയചന്ദ്രൻ, അഡ്വ. വിജയമോഹനൻ, എം.സംഗ് എന്നിവരെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് ആസാദ് ആശിർവാദ് അറിയിച്ചു.