photo
സിദ്ധാര്‍ത്ഥ്

കരുനാഗപ്പള്ളി: മുൻ വിരോധത്താൽ വിദ്യാർത്ഥികളായ അൻസിലിനെയും സുഹൃത്തുകളെയും ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ശാസ്താംകോട്ട കോവൂർ അരിനല്ലൂർ കല്ലൂവിള വീട്ടിൽ സിദ്ധാർത്ഥ്(20), തേവലക്കര അരിനല്ലൂർ ചെറുവിളവീട്ടിൽ കാവ്യേഷ്(21) എന്നിവരെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തു. കരുനാഗപ്പള്ളിയിലെ പോളിടെക്‌​നിക് കോളേജിൽ വച്ച് വിദ്യാർത്ഥികളായ പ്രണവും അൻസിലും തമ്മിൽ തർക്കമുണ്ടായി. ഈ വിരോധം നിലനിൽക്കെ പ്രണവും സുഹൃത്തക്കളും ചേർന്ന് അൻസിലിനെയും സുഹൃത്തുകളെയും ആക്രമിക്കുകയായിരുന്നു. ആക്രമണം കണ്ട് പിടിച്ചുമാറ്റാൻ എത്തിയ സമീപവാസിയായ യുവാവിനും ഗുരുതരമായി പരിക്കേറ്റു. സംഭവശേഷം ഒളിവിൽ പോയ പ്രതികളെ ഒളിസങ്കേതത്തിൽ നിന്നാണ് പിടികൂടിയത്. പൊലീസ് എത്തിയതറിഞ്ഞ് ഓടി രക്ഷപ്പെട്ട മറ്റു പ്രതികളെ ഉടൻ പിടികൂടുമെന്ന് കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു. കരുനാഗപ്പള്ളി പൊലീസ് ഇൻസ്‌​പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷെമീർ, കണ്ണൻ, ഷാജിമോൻ എസ്.സി.പി.ഒ മാരായ ഹാഷിം, രാജീവ് കുമാർ, സി.പി.ഒ റഫീക്ക് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.