കൊട്ടാരക്കര: ഓൾ കേരള എൽ.ഐ.സി ഏജന്റ് ഫെഡറഷൻ കൊട്ടാരക്കര ബ്രാഞ്ച് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ
പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനും മാതാവിനും സ്വീകരണം നൽകി. എൽ.ഐ.സി കൊട്ടാരക്കര ബ്രാഞ്ചിൽ ദീർഘകാലം അക്കൗണ്ട്സ് വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന ബീനാമ്മയുടെ മകനാണ് രാഹുൽ മാങ്കുട്ടത്തിൽ. ഇതുപരിഗണിച്ചാണ് എൽ.ഐ.സി ഏജന്റുമാർ രാഹുൽ മാങ്കൂട്ടത്തിലിനും മാതാവിനും പുലമൺ കസ്തൂർബാ മിനി ഹാളിൽ സ്വീകരണം ഒരുക്കിയത്. ഫെഡറേഷൻ പ്രസിഡന്റ് ജസ്റ്റിൻ പ്രസാദ്, സെക്രട്ടറി സിറാജുദ്ദീൻ, സ്വാഗത സംഘം കൺവീനർ കെ. തങ്കച്ചൻ, എം.പി. സജീവ്, എൽ.ഐ.സി ബ്രാഞ്ച് മാനേജർ ജോൺ തോമസ്, ശശീന്ദ്രൻ, വി.ഫിലിപ്പ്, കെ.ജി. അലക്സ് തുടങ്ങിയവർ സംസാരിച്ചു.