 
കൊല്ലം: ഇനി ഉണ്ടാകുന്ന എല്ലാ വികസനവും നിർബന്ധമായും പരിസ്ഥിതി സൗഹൃദമാകണമെന്ന് സിങ്കപ്പൂർ ദേശീയ സർവകലാശാലയിലെ ഡോ. ഡാറൻ ഷിയാൻ സിയാവു ഷെൻ പറഞ്ഞു. ടി.കെ.എം എൻജിനീയറിംഗ് കോളേജിൽ ആരംഭിച്ച അന്താരാഷ്ട്ര സെമിനാറിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിപാടി 7 നു സമാപിക്കും. ഇന്ത്യയിലെയും വിദേശത്തെയും വിദഗ്ദ്ധർ ചർച്ചകൾ നയിക്കും.
ടി കെ എം ട്രസ്റ്റ് ചെയർമാൻ ഡോ. ടി.കെ. ഷഹാൽ ഹസൻ മുസലിയാർ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ട്രഷറർ ടി.കെ. ജലാലുദ്ദീൻ മുസലിയാർ സെമിനാർ ഗ്രന്ഥത്തിന്റെ പ്രകാശനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ആർ. സജീബ്, ഇന്ത്യൻ ജിയോ ടെക്നിക്കൽ സൊസൈറ്റി പ്രസിഡന്റ് ഡോ. അനിൽ ജോസഫ്, മദ്രാസ് ഐ.ഐ.ടി പ്രൊഫസർ ഡോ. ആർ.ജി. റോബിൻസൺ, ഖരഗ്പൂർ ഐ.ഐ.ടിയിലെ പ്രൊഫസർ ഡോ. ബ്രജേഷ കുമാർ ദുബെയ്, ടി.കെ.എം ട്രസ്റ്റ് എക്സിക്യുട്ടിവ് ഡയറക്ടർ ഡോ. എസ്. അയൂബ്, ഡോ. അമൽ ആസാദ് സാഹിബ്, ഡോ. എം.എസ്. ഇന്ദു തുടങ്ങിയവർ സംസാരിച്ചു. സിവിൽ വിഭാഗം മേധാവി ഡോ. അനു വി.തോമസ് സ്വാഗതവും ഡോ. റൊമാനിയ മറിയം റഷീദ് നന്ദിയും പറഞ്ഞു.