bank
നെടുമൺകാവ് റൂറൽ സഹകരണ സംഘം വാർഷിക പൊതുയോഗം ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ആർ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ : നെടുമൺകാവ് റൂറൽ സഹകരണ സംഘം വാർഷിക പൊതുയോഗം ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ആർ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നെടുമൺകാവ് വ്യാപാര ഭവനിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ആർ.മുരളീധരൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.എസ്. രാജേഷ് കുമാർ റിപ്പോർട്ടും ഭരണസമിതി അംഗം എ.സുരേന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡ് നല്കി. ഏറ്റവും കൂടുതൽ തുക കളക്ട് ചെയ്ത വഞ്ചി കളക്ഷൻ ഏജന്റുമാർക്കുള്ള അവാർഡും വിതരണം ചെയ്തു.