kunnathoor-
കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് തെറ്റിമുറ്റി 5-ാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഖിൽ പൂലേത്തിനെ സ്വീകരിക്കുന്ന ചടങ്ങ് കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ: കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് തെറ്റിമുറ്റി 5-ാം വാർഡിൽ 10ന് നടക്കുന്ന ഉപ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി അഖിൽ പൂലേത്തിന് സ്വീകരണം നൽകി. ഐവർകാല കളിയ്ക്കലഴികത്ത് ജംഗ്ഷനിൽ നടന്ന സ്വീകരണോദ്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം .നസീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ടി.എ.സുരേഷ് കുമാർ അദ്ധ്യക്ഷനായി. എം.വി.ശശികുമാരൻ നായർ,കാരുവള്ളി ശശി, കെ.സുകുമാരൻ നായർ, കാരയ്ക്കാട്ട് അനിൽ, ഉല്ലാസ് കോവൂർ, പി.കെ.രവി,കുന്നത്തൂർ പ്രസാദ്, ശശിധരൻ, ഷീജാ രാധാകൃഷ്ണൻ , റെജി കുര്യൻ, രാജൻ നാട്ടിശ്ശേരി, സി.കെ .അനിൽ കുമാർ,സുധാകരൻ,അലക്സ് കുട്ടി, കുന്നത്തൂർ മനേഹരൻ, ഹരി പുത്തനമ്പലം എന്നിവർ സംസാരിച്ചു.