 
തഴവ : തഴവ ഗ്രാമപഞ്ചായത്ത് പാവുമ്പ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. റീബിൽഡ് കേരളയുടെ ഫണ്ടും പഞ്ചായത്ത് ഫണ്ടിൽ നിന്ന് അനുവദിച്ച 15 ലക്ഷം രൂപയും ഉപയോഗിച്ചാണ് ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിച്ചത്. പാവുമ്പയിൻ ലാബ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സദാശിവൻ അദ്ധ്യക്ഷനായി .വൈസ് പ്രസിഡന്റ് ആർ.ശൈലജ , വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അമ്പിളിക്കുട്ടൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനിമണികണ്ഠൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മധു മാവോലിൽ, ശ്രീലത, റാഷിദ് എ.വാഹിദ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.അനിത, ജില്ലാ പ്രോഗ്രാം മാനേജർ ദേവ് കിരൺ, മെഡിക്കൽ ഓഫീസർ ഡോ.സബർബ സത്താർ ലോട്ടസ്, പഞ്ചായത്ത് അംഗം പ്രശാന്തി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം .റുബീന എന്നിവർ സംസാരിച്ചു.