തൊടിയൂർ: തഴവ ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജ് നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക് മാറ്റുവാൻ തീരുമാനിച്ചു. കരുനാഗപ്പള്ളി പുതിയകാവിന് കിഴക്ക് ചിറ്റുമൂലയിൽ
വൈ.എം.എം.സെൻട്രൽ സ്കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേക്കാണ് കോളേജ് മാറ്റുന്നത്.
സി.ആർ. മഹേഷ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ എ.ഡി.എം നിർമ്മൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൊതുമരാമത്ത് കെട്ടിടവിഭാഗം അസി.എക്സിക്യുട്ടീവ് എൻജിനിയർ സന്തോഷ് കുമാർ, ഹരി,
പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ജനുവരി 1 മുതൽ പുതിയ കെട്ടിടത്തിൽ ആയിരിക്കും കോളേജ് പ്രവർത്തിക്കുന്നത്. മൂന്ന് നിലകളിലായി കോളേജ് പ്രവർത്തിപ്പിക്കാൻ ആവശ്യമായ 12 ക്ലാസ് റൂമുകളും ലൈബ്രറി,ഓഫീസ് എന്നിവ പ്രവർത്തിപ്പിക്കുന്നതിനുള്ള സൗകര്യവും ആവശ്യമായ ശുചി മുറി സൗകര്യങ്ങുളംപുതിയ കെട്ടിടത്തിൽ നിലവിലുണ്ട്. പ്രിൻസിപ്പൽ ഇൻ ചാർജ് ഇന്ദു ശ്രീ , അസിസ്റ്റന്റ് പ്രൊഫ.ഹരികുമാർ, ജെയിംസ് വർഗീസ്, സൂപ്രണ്ട് അനിൽകുമാർ, സജിത്ത് ,ദേവിക ,വിദ്യാർത്ഥി പ്രതിനിധികളായ അനാമിക, ആതിരാ കൃഷ്ണ ബിജിത്ത്, പി.ടി.എ വൈസ് പ്രസിഡന്റ് റാണി, സിന്ധു എന്നിവർ പങ്കെടുത്തു.