 
ഇരവിപുരം: ഫാത്തിമ മെമ്മോറിയൽ എഡ്യുക്കേഷൻ ടെസ്റ്റ് സ്ഥാപക ചെയർമാനും മുൻ എം.എൽ.എയുമായ പരേതനായ ഡോ. കുഞ്ഞിന്റെ സ്മരണാർത്ഥം ഐ.ക്യു.എസിയും എനർജി ക്ലബ്ബും ചേർന്ന് നടത്തിയ ഇന്റർ സ്കൂൾ ക്വിസ് മത്സരം പള്ളിമുക്ക് ഫാത്തിമ മെമ്മോറിയൽ ട്രെയിനിംഗ് കോളേജിൽ ഫാത്തിമ മെമ്മോറിയൽ എഡ്യുക്കേഷൻ ട്രസ്റ്റ് ഡയറക്ടർ വൈ. നൂർജ്ജഹാൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി നൗഷാദ് യൂനുസ് അദ്ധ്യക്ഷത വഹിച്ചു പ്രിൻസിപ്പൽ ഡോ. അനിത, അസിസ്റ്റന്റ് പ്രൊഫസർ ഡോ. വിനീഷ്, ഡോ. കെ.എസ്. സിനി എന്നിവർ സംസാരിച്ചു. ഡോ. മോഹൻ ഇടക്കാട് ക്വിസ് മാസ്റ്ററായി. 14 സ്കൂളുകൾ മത്സരത്തിൽ പങ്കെടുത്തു. മയ്യനാട് എച്ച്.എസ്.എസ് തുടർച്ചയായ രണ്ടാം വർഷവും ഒന്നാം സ്ഥാനവും ക്യാഷ് അവാർഡും എവർറോളിംഗ് ട്രോഫിയും കരസ്ഥമാക്കി. ജി.എച്ച്.എസ്.എസ് ചാത്തന്നൂർ, എം.വി.ജി എച്ച്.എസ്.എസ് പേരൂർ എന്നിവർ യഥാക്രമം രണ്ടും,മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും ട്രസ്റ്റ് ചെയർമാൻ ഷാജഹാൻ യൂനുസ് വിതരണം ചെയ്തു.