 
പോരുവഴി: സി.പി .എം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്കുള്ള ഭക്ഷണത്തിന് പച്ചക്കറി ഉത്പ്പാദിപ്പിക്കാനുള്ള ചുമതല കെ.എസ്.കെ.ടി.യു ശൂരനാട് ഏര്യാ കമ്മിറ്റിയ്ക്ക്. അതിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. സി.പി.എം ശൂരനാട് ഏരിയ സെക്രട്ടറി ബി.ശശി ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി കെ.ശിവപ്രസാദ് ഏരിയാ കമ്മിറ്റി അംഗം അഡ്വ.എസ്. പ്രഹ്ളാദൻ, കെ.എസ്.കെ.ടി.യു ഏരിയ പ്രസിഡന്റ് സുഭാഷ്, സി.പി.എം ശൂരനാട് കിഴക്ക് എൽ.സി സെക്രട്ടറി കെ.കെ.ഡാനിയൽ, സി.ആർ. അശോകൻ,ഏരിയ കമ്മിറ്റി അംഗങ്ങളായ സുരേഷ് , ശോഭനൻ ,ഗോപാലകൃഷ്ണപിള്ള ,സുപ്രിയ, ആർ.അരുൺ കൃഷ്ണൻ, ചിത്തരഞ്ജൻ , കൃഷി ഓഫീസർ പ്രശാന്ത്, അരുൺരാജ് , പ്രവാസി ഏരിയ കമ്മിറ്റി സെക്രട്ടറി രാജേന്ദ്രൻ , പി.കെ.എസ് ഏരിയ സെക്രട്ടറി പി. രാജു എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനറായി കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി കെ.ശിവപ്രസാദിനെയും ചെയർമാനായി അഡ്വ.എസ്. പ്രഹ്ളാദനെയും തിരഞ്ഞെടുത്തു. കാർഷിക ഉപദേശക സമിതി കൺവീനറായി
ശശീന്ദ്രനെയും അംഗങ്ങളായി മാനസ, പ്രശാന്ത് ,കൃഷി ഓഫീസർമാർ
അരുൺ രാജ് എന്നിവരെയും ടെക്നിക്കൽ അഡ്വൈസർമാരായി സി.ആർ.അശോകൻ, ശങ്കരൻ
,വിജയൻ വട്ടത്തറ ,വേണു കാട്ടൂർ എന്നിവരെയും ബാബു കരോട്ടിത്തറയെ കോർഡിനേറ്ററായും തിരഞ്ഞെടുത്തു.