a

ഓയൂർ: വെളിനല്ലൂർ ഗ്രാമ പഞ്ചായത്തിൽ കേരളോത്സവം ആരംഭിച്ചു. കരിങ്ങന്നൂർ ഗോകുലം ഗ്രൗണ്ടിൽ വെളിനല്ലൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് എം.അൻസർ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജെ.റീന അദ്ധ്യക്ഷയായി. കരിങ്ങന്നൂർ ഗോകുലം ഗ്രൗണ്ട്, അമ്പലംകുന്ന്, റോഡുവിള എ.എ.ലത്തീഫ് ലൈബ്രറി,ആർ.എൻ.സി ചുങ്കത്തറ എന്നിവിടങ്ങളിൽ വെച്ചാണ് മത്സരം നടക്കുന്നത്. ഗ്രാമ പഞ്ചായത്ത്‌ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി.ബിജു, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ കെ.ലിജി, നിസാർ വട്ടപ്പാറ, കേരലോത്സവം കോർഡിനേറ്റർ അഭയൻ, ആസൂത്രണസമിതി അംഗം ജെയിംസ് എൻ.ചാക്കോ എന്നിവർ സംസാരിച്ചു. 9 ന് ഗ്രാമപഞ്ചായത്ത് ഹാളിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണവും സമാപന സമ്മേളനവുമ ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് ലതികവിദ്യാധരൻ ഉദ്ഘാടനം ചെയ്യും.