cccc
തിരുവനന്തപുരം തെങ്കാശി അന്തർ സംസ്ഥാന പാതയിൽ ചോഴിയക്കോട് പോസ്റ്റോഫീസ് വളവിൽ ടോറസ് ലോറി മറിഞ്ഞ നിലയിൽ

ചോഴിയക്കോട് : തിരുവനന്തപുരം തെങ്കാശി അന്തർ സംസ്ഥാന പാതയിൽ ചോഴിയക്കോട് പോസ്റ്റോഫീസ് വളവിൽ ടോറസ് ലോറി മറിഞ്ഞു ഡ്രൈവ‌ർക്ക് സാരമായി പരിക്കേറ്റു. ഡ്രൈവർ നന്ദു തിരുവനന്തപുരം സ്വകാര്യാ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ 6.20 ന് ആയിരുന്നു സംഭവം. തമിഴ് നാട്ടിൽ നിന്ന് വിതുര റോഡ് പണിക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ചോഴിയക്കോട് വളവു തിരിയവേ നിയന്ത്രണം നഷ്ടപെട്ട വാഹനം മറിയുകയായിരുന്നു. കുളത്തുപ്പുഴ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. വാഹനം പാതയിൽ നിന്ന് മാറ്റി, ഗതാഗതം പുന:സ്ഥാപിപ്പിച്ചു.