കൊല്ലം: വ്യാപാര മേഖലയെ ശക്തിപ്പെടുത്താൻ 20 മുതൽ 31 വരെ ആശ്രാമം മൈതാനിയിൽ യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'യു.എം.സി ഫുഡ് ഫെസ്റ്റ് 24 സ്വാദ് ' എന്ന പേരിൽ നടത്തും. എല്ലാ ദിവസവും ആർട്ടിസ്റ്റ് വേടൻ, നിത്യ മാമൻ തുടങ്ങിയവരുടെ മെഗാസ്റ്റേജ് ഷോയും നടക്കും.

തിരഞ്ഞെടുക്കുന്ന വ്യാപാരികൾക്കും സേവന ദാതാക്കൾക്കും കുടുംബാംഗങ്ങൾക്കും തൊഴിലാളികൾക്കും സാമ്പത്തിക ആരോഗ്യ ഉന്നമനത്തിന് ഒരു ലക്ഷം രൂപയും മരണപ്പെട്ടാൽ കുടുംബത്തിന് ഒരോ ലക്ഷം രൂപ വീതം നൽകാനും യോഗം തീരുമാനിച്ചു. കൊല്ലം രാമവർമ്മ ക്ലബ് ഹാളിൽ ചേർന്ന യോഗം സംസ്ഥാന ട്രഷറർ നിജാംബഷി ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ കമ്മിറ്റി പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ ആസ്റ്റിൻ ബെന്നൻ അദ്ധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ ടി.സജു, എം.സിദ്ധിഖ് മണ്ണാന്റയ്യം, എച്ച്.സലീം, നാസർ ചക്കാലയിൽ, എം.പി.ഫൗസിയ ബീഗം, സുഭാഷ് പാറക്കൽ, ഷമ്മാസ് ഹൈദ്രോസ്, എസ്.ഷംസുദ്ദീൻ, നൂജൂം, എ.എസ്.നഹാസ് എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി ടി.സജു (സംഘാടക സമിതി ചെയർമാൻ), നാസർ ചക്കാലയിൽ (ജനറൽ കൺവീനർ), ജിനു ഗോപാൽ (കൊല്ലം ടൗൺ കമ്മിറ്റി പ്രസിഡന്റ്), ഹരി (വൈസ് പ്രസിഡന്റ്), എസ്.റിസ്വാൻ (ജനറൽ സെക്രട്ടറി), എ.കെ.നിജിൽ (സെക്രട്ടറി), ലിജു.ബി.നായർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.