
കൊല്ലം: ഡോ. ബി.ആർ.അംബേദ്കറുടെ 68-ാമത് സ്മൃതി ദിനം ബി.ജെ.പി പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് ബി.ബബുൽദേവിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത്, മേഖല സെക്രട്ടറി ജിതിൻ ദേവ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. പട്ടികജാതി മോർച്ച ജില്ലാ ജന. സെക്രട്ടറി രതു തങ്കപ്പൻ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ധർമ്മപാലൻ നന്ദിയും രേഖപ്പെടുത്തി. നേതാകളായ വിഷ്ണു കൊല്ലം, ശ്യാം പറവൂർ, വാസുദേവൻ, പ്രദീപ്, രഞ്ജിത് ബബത്, വത്സല, രാജേന്ദ്രൻ പിള്ള എന്നിവർ പങ്കെടുത്തു.