കൊല്ലം: ശിശുക്ഷേമ സമിതിയെ ശിശുദ്രോഹ സമിതിയാക്കാൻ അവസരമൊരുക്കിയ ഭരണസമിതി പിരിച്ചുവിടണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് വനിതാ ഫോറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വനിതാ ഫോറം സംസ്ഥാന രക്ഷാധികാരി എ.നസീൻ ബീവി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ഫോറം പ്രസിഡന്റ് എസ്.വിജയകുമാരി അദ്ധ്യക്ഷയായി. കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് എ.എ.റഷീദ്, ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ, വൈസ് പ്രസിഡന്റ് എച്ച്.മാരിയത്ത് ബീവി, വനിതാ ഫോറം സംസ്ഥാന കമ്മിറ്റിയംഗം എസ്.എസ്.ഗീതാഭായി, ജില്ലാ സെക്രട്ടറി എസ്.സരളകുമാരിഅമ്മ, സി.പി.അമ്മിണിക്കുട്ടിഅമ്മ, ജെ.ജാസ്മിൻ, ഷൈലജ അഴകേശൻ, എസ്.ലീലാമണി, എസ്.ശർമ്മിള, എസ്.മണിഅമ്മ, കെ.സാവിത്രി, അസൂറ ബീവി, രാധാമണി, ജസീന്ത, ലീന, മറിയാമ്മ, സുശീല എന്നിവർ സംസാരിച്ചു.