കരുനാഗപ്പള്ളി: എ.ഐ.ടി.യു.സി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി ടൗണിൽ വിളംബര ജാഥ സംഘടിപ്പിച്ചു. ബി.എം.ഷെറീഫ് സ്മാരകത്തിന് മുന്നിൽ നിന്ന് ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി സമാപിച്ചു. സംസ്ഥാന സർക്കാർ തൊഴിലും കൂലിയും സാമൂഹ്യ സുരക്ഷയും ഉറപ്പ് വരുത്തുക, കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക എന്നീ മുദ്യാവാക്യങ്ങൾ ഉയർത്തിജനുവരി 17 ന് നടക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെ പ്രചരണാർത്ഥമാണ് വിളംബര ജാഥ സംഘടിപ്പിച്ചത്. വിളംബര റാലി സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം അസി.സെക്രട്ടറി കെ.ശശിധരൻ പിള്ള ഫ്ലാഗ് ഒഫ് ചെയ്തു. യോഗത്തിൽ എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ജഗത് ജീവൻ ലാലി അദ്ധ്യക്ഷനായി. സെക്രട്ടറി ആർ.രവി സ്വാഗതം പറഞ്ഞു. യു.കണ്ണൻ, അബ്‌ദുൾ സലാം, ബഷീർ, അനീഷ് ദേവരാജ്, പി. ശ്രീധരൻ പിള്ള, ഇസ്മയിൽ, ബിജുരാജ്, സുരേഷ്, നാസർ പാട്ടക്കണ്ടത്തിൽ, ബിനു, കൃഷ്ണകുമാർ, അബ്‌ദുൾ ലത്തീഫ്, മുഹമ്മദ് മുസ്തഫ, സുരേഷ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി. സെക്രട്ടേറിയറ്റ് മാർച്ചിന്റെ പ്രചരാണാർത്ഥം എ.ഐ. ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ നായിക്കുന്ന തെക്കൻ മേഖലാ ജാഥ 10 ന് എറണാകുളത്തു നിന്ന് ആരംഭിക്കും. 16 ന് വൈകിട്ട് 4ന് കരുനാഗപ്പള്ളിയിൽ എത്തുന്ന ജാഥക്ക് എ.ഐ.ടി.യു.സി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗൺ ക്ലബ്ബിൽ സ്വീകരണം നൽകും.