കിഴക്കേ കല്ലട: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന ലാബോറട്ടറി തുറക്കാത്തതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കിഴക്കേ കല്ലട - ചിറ്റുമല മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ നടത്തി. മെഡിക്കൽ ഓഫീസർക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച മുതൽ ലബോറട്ടറി പ്രവർത്തിപ്പിക്കുമെന്ന് ഉറപ്പ് നൽകി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ.ജെ.മാക്സൺ ധർണ ഉദ്ഘാടനം ചെയ്തു. കുണ്ടറ ബ്ലോക്ക് ട്രഷർ എസ്.റിജോ, കിഴക്കേ കല്ലട മേഖലാ സെക്രട്ടറി അനിഷ്.കെ.അയ്യപ്പൻ, ബി.അജിത്ത്, ആർ.ഹരിരാജ്, എസ്.സുമന്ത്, അഖിൽ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.